ലക്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അസാം സ്വദേശിയായ 36കാരന്‍ ഹിരണ്യ ദാസിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
പിപ്പാപൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ത്രിഷുണ്ടിയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലാണ് ഇയാളെ ജീവനൊടുക്കിയ നിലിയില്‍ കണ്ടെത്തിയത്.
എകെ 47 തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.