റായ്പുര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ ഛത്തീസ്ഗഡിലെ ധംതരി ജില്ലയില്‍ സിആര്‍പിഎഫും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു.മറ്റൊരു ജവാന് പരിക്കേറ്റു.ഭോപ്പാല്‍ സ്വദേശി ഹരീഷ് ചന്ദ്രപാല്‍ (44) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന് സുധീര്‍ കുമാറിന്റെ സ്ഥിതി ഗുരുതരമല്ല.
മാവോവാദികള്‍ക്കും ഏറ്റുമുട്ടലില്‍ വെടിയേറ്റതായി മാവോവാദി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡിജിപി സുന്ദര്‍രാജ് പി അറിയിച്ചു. സംഘത്തിലുള്ളവരുടെ മൃതദേഹം കൊണ്ടുപോകുന്ന പതിവ് മാവോവാദികള്ക്കുള്ളതിനാല് മൃതശരീരമൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ അവരില്‍ എത്ര പേര് ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.