പുല്‍വാമ: കശ്മീരില്‍ വീണ്ടും സിആര്‍പിഎഫ് പോസ്റ്റിനുനേരെ ഗ്രനേഡ് ആക്രമണം. കശ്മീരിലെ പുല്‍വാമയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത് ആക്രമണത്തില്‍ ജവാന് പരിക്കേറ്റു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബിഐ) ബ്രാഞ്ചിന് സമീപത്തെ സിആര്‍പിഎഫ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്.പ്രദേശം വളഞ്ഞ സുരക്ഷാസൈന്യം ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റാംബാന്‍ ജില്ലയിലെ ബനിഹാളില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.