ശ്രീനഗര്‍: സി.ആര്‍.പി.എഫ് ജവാന്മാരുടെ ധീരമായ ഇടപെടല്‍ തിരിച്ച് കൊടുത്തത് ഒരു പെണ്‍കുട്ടിയുടെ വിലപ്പെട്ട ജീവന്‍. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് നദിയിലെ ഒഴുക്കില്‍ പെട്ട പെണ്‍കുട്ടിയെ അതിസാഹസികമായി സി.ആര്‍.പി.എഫ് ജവാന്മാര്‍ രക്ഷപ്പെടുത്തിയത്.
#WATCH CRPF personnel saved a girl from drowning in Baramulla, Jammu and Kashmir, earlier today. pic.twitter.com/bORwRla6vV
— ANI (@ANI) July 15, 2019
നദിയിലൂടെ ഒഴുകി പോകുകയായിരുന്ന നദീന എന്ന പതിനാല് വയസുകാരിയെ നദിയുടെ വക്കില്‍ ആ സമയത്ത് ഉണ്ടായിരുന്ന, സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാരായ എം.ജി.നായിഡു, എന്‍.ഉപേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ബാരാമുള്ളയിലെ തന്മാര്‍ഗിലുള്ള പുഴയിലാണ് പെണ്‍കുട്ടി വഴുതി വീണത്.
പെണ്‍കുട്ടി വീഴുന്നത് കണ്ട ജവാന്‍മാര്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി നദിയിലേക്ക് എടുത്ത് ചാടി. ഇവരുടെ കൈയില്‍ നിന്നും പെണ്‍കുട്ടി വഴുതി പോയിരുന്നുവെങ്കില്‍ രക്ഷിച്ചെടുക്കാന്‍ മറ്റ് സൈനികര്‍ തയാറായി ഇവര്‍ക്ക് പിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. സി.ആര്‍.പി.എഫിന്റെ 176 ബറ്റാലിയന്റെ ഭാഗമാണ് നായിഡുവും ഉപേന്ദ്രയും. ഇവരുടെ ധീരപ്രവര്‍ത്തി പരിഗണിച്ച് ഡി.ജി പ്രശംസാ ചക്രം നല്‍കുമെന്ന് സി.ആര്‍.പി.എഫ് മേധാവി ആര്‍.ആര്‍ ഭട്‌നഗര്‍ അറിയിച്ചു.