റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ കുഴിബോംബ് സ്ഫോടനം. സംഭവത്തില്‍ ഒരു സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. സി.ആര്.പി.എഫ് കോബ്ര യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറാണ് മരിച്ചത്. ഒരു ജവാന് പരുക്കറ്റിട്ടുമുണ്ട്. പരുക്കേറ്റ കോണ്‍സ്റ്റബിള്‍ മാണിക് തിംബറിനെ എയര്‍ആംബുലന്‍സില്‍ റായ്പൂരിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.
പുസ്വാദയിലെ വനമേഖലയില്‍ കോബ്ര 206മത് ബറ്റാലിയന്റെ റോഡ് ഉദ്ഘാടനത്തിനിടെ രാവിലെയാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞിട്ടുണ്ട്.