ശ്രീനഗര്‍: കശ്മീരിലെ നൗഹട്ടയില്‍ സൈന്യത്തിനെതിരായ പ്രക്ഷോഭത്തിനിടെ സി ആര് പി എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്.
വാഹനം തെറ്റായ ദിശയില്‍ തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരുക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച അഹമ്മദ് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സി ആര് പി എഫ് ശ്രീനഗര്‍ യൂണിറ്റിനെതിരെ രണ്‍ബീര്‍ പീനല്‍ കോഡിലെ 307, 148, 149, 152, 336, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഐ പി സി സെക്ഷന്‍ സമാനമാണ് രണ്‍ബീര്‍ പീനല്‍ കോഡ്.