crucial forensic evidance in jishnu case

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്.

നെഹ്‌റു കോളേജില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പിലുള്ളതാണെന്ന് കണ്ടെത്തി. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

പിആര്‍ഒയുടെ മുറി, ശൗചാലയം എന്നിവിടങ്ങളില്‍ നിന്നാണ് രക്തക്കറ കണ്ടെത്തിയത്.

സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളോട് ആശുപത്രിയിലെത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി.

Top