മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതോടെ ബിഎസ്ഇ സെന്‍സെക്‌സ് 36,000 മറികടന്നു.
സെന്‍സെക്‌സ് 304.90 പോയിന്റ് ഉയര്‍ന്ന് 36239.62ലും നിഫ്റ്റി 94.40 പോയിന്റ് നേട്ടത്തില്‍ 10947.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1664 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 972 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, കാപിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുഎസ് വിപണികളിലെ നേട്ടത്തെതുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ഹിന്‍ഡാല്‍കാ, റിലയന്‍സ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, സിപ്ല, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലുപിന്‍, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്പ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.