മുംബൈ:ഓഹരി ഇന്ന് ചരിത്ര മുഹൂര്‍ത്തം കുറിച്ചു .സെന്‍സെക്സ് ഇന്ന് സര്‍വകാല റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു. 282 .48 പോയിന്റ് ഉയര്‍ന്ന സൂചിക 36548 . 41 പോയിന്റില്‍ സമാപിച്ചു. 11023 .20 പോയിന്റില്‍ ക്ലോസ് ചെയ്ത എന്‍ എസ് ഇ നിഫ്റ്റി 74 .90 പോയിന്റിന്റെ നേട്ടമുണ്ടാക്കി. ജനുവരി 29 നാണു സെന്‍സെക്സ് ഇതിനു മുന്‍പ് റെക്കോഡിട്ടത്. അന്നത്തെ ക്ലോസിങ് നിലവാരം 36444 പോയിന്റായിരുന്നു.
ഫിനാന്‍ഷ്യല്‍, എനര്‍ജി മേഖലകളിലെ ഓഹരികളാണ് ഇന്ന് തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് മാത്രം നാല് ശതമാനം കൂടി. വ്യാപാരത്തിനിടയില്‍ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 6800 കോടി മറി കടന്നു. വിപ്രോ, ബി പി സി എല്‍ തുടങ്ങിയ ഷെയറുകളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. മറ്റു ഏഷ്യന്‍ മാര്‍ക്കറ്റുകളും മികച്ച നേട്ടം കൈവരിച്ചു.