മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയില്‍ മികച്ച നേട്ടം.
സെന്‍സെക്‌സ് 230 പോയിന്റ് നേട്ടത്തില്‍ 35887ലും നിഫ്റ്റി 66 പോയിന്റ് ഉയര്‍ന്ന് 10838ലുമാണ് വ്യാപാരം നടക്കുന്നത്.
വിപണിയുടെ നേട്ടത്തിനുപിന്നില്‍ ആഗോള കാരണങ്ങളാണ്. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ടൈറ്റന്‍ കമ്പനി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്പ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.