അസംസ്‌കൃത എണ്ണവില ബാരലിന് മൂന്നു ശതമാനത്തിലേറെ കുതിച്ചു ; വീപ്പയ്ക്ക് 63 ഡോളര്‍

ലണ്ടന്‍: അസംസ്‌കൃത എണ്ണവില ബാരലിന് മൂന്നു ശതമാനത്തിലേറെ കുതിച്ചുയര്‍ന്നു. ഇതോടെ വില 63 ഡോളറിനു മുകളിലെത്തി. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതാണ് ആഗോള എണ്ണവിലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കിയത്.

ഏപ്രിലില്‍ 75 ഡോളര്‍ വരെ എത്തിയ വിലയാണ് 60 ഡോളറിന് താഴേക്ക് പതിച്ചത്. ആ നിലയില്‍ നിന്നാണ് ഇപ്പോഴത്തെ തിരിച്ചുകയറ്റം. വില ഉയരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വെല്ലുവിളിയാണ്. ഇന്ധനവില ഉയരുന്നതിനൊപ്പം വ്യാപാര കമ്മിയും വര്‍ധിക്കും.

Top