അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു ; ക്രൂഡിന്റെ വില വീപ്പയ്ക്ക് 74.31 ഡോളറായി

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ഇനത്തിലുള്ള ക്രൂഡിന്റെ വില വീപ്പയ്ക്ക് 74.31 ഡോളറായാണ് ഉയര്‍ന്നത്. ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഈ വര്‍ഷം ഇതുവരെ വിലയില്‍ 44 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് മേയ് രണ്ടോടെ എടുത്തുകളയാന്‍ അമേരിക്ക ഒരുങ്ങുന്നത്. ഇറാനിയന്‍ എണ്ണയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ചൈനയെയും ഇന്ത്യയെയും ഇത് ബാധിക്കും. ഉയരുന്ന എണ്ണവില ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരാന്‍ ഇടയാക്കും.

Top