ലണ്ടന്‍: അമേരിക്കയുടെ ഇറാന്‍ ഉപരോധത്തിന്റെ ഫലമായി അടുത്ത വര്‍ഷം ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. ഒരിക്കലും 65 ഡോളറില്‍ താഴെ പോകില്ലെന്നാണ് കണക്കു കൂട്ടല്‍.
ലോകത്തിലെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളാണ് ഇറാന്റെ എണ്ണയെ ആശ്രയിക്കുന്നത്. ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 86.74 ഡോളറില്‍ എത്തിയിരുന്നു. 2014 ന് ശേഷമുള്ള ഏറ്റവും വലിയ വിലയാണിത്. ഓപെക് ഇതര രാജ്യങ്ങളില്‍ നിന്നും എണ്ണയ്ക്ക് മാര്‍ക്കറ്റ് കണ്ടെത്തിയാല്‍ 2019ലെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, ഇന്ത്യയ്ക്ക് അധികമായി 4 ബാരല്‍ എണ്ണ അധികം നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.