ഒമിക്രോണ്‍ ആശങ്ക: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഇടിയുന്നു

സിംഗപുര്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആഗോളതലത്തില്‍ ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു.

വീണ്ടും നിയന്ത്രണംവന്നേക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.

ഒമിക്രോണിനെതുടര്‍ന്ന് നെതര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കുമമ്പായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും എണ്ണവിലയെ ബാധിച്ചു.ലോകമാകെ ഒമിക്രോണ്‍ വ്യാപിച്ചതോടെ ബൂസ്റ്റര്‍ ഡോസെടുക്കാനും മാസ്‌ക് ധരിക്കാനും ശൈത്യകാല അവധിക്കാലയാത്രയില്‍ ജാഗ്രതപാലിക്കാനും യുഎസ് ആരോഗ്യവിഭാം ആവശ്യപ്പെട്ടിട്ടുണ്ട്.

Top