കൊച്ചി: ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുന്നു. ജൂണ്‍ ഒന്നിന് ബാരലിന് 112 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 121 ഡോളറിലെത്തി. മാര്‍ച്ച് ആദ്യവാരം 128 ഡോളറില്‍ എത്തിയിരുന്നെങ്കിലും ഏപ്രിലില്‍ 100 ഡോളറിലേക്ക് താഴ്‌ന്നിരുന്നു. ഇന്നലെ വില 115 ഡോളറാണ്. ജൂലായിലേക്കുള്ള വില്പനവില സൗദി അറേബ്യ ഉയര്‍ത്തിയതാണ് ക്രൂഡ് വില കുതിക്കാന്‍ മുഖ്യകാരണം.
ക്രൂഡോയില്‍ വില കുതിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഏറെദിവസങ്ങളായി പെട്രോള്‍, ഡീസല്‍വില പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ പരിഷ്‌കരിച്ചിട്ടില്ല. പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില