ഇറാനെതിരെ ഇനി തിരിച്ചടി ഇല്ല; ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ കുറഞ്ഞു

റാനെതിരെ തുടരാക്രമണം ഇനി ഇല്ലെന്ന് ട്രംപ്. യുഎസിന്റെ ഈ പ്രഖ്യാപനത്തോടെ അസംസ്‌കൃത ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ ഇടിഞ്ഞ് അറുപത്തി അഞ്ചിലെത്തി. ഇറാന്‍ തിരിച്ചടിച്ചപ്പോള്‍ സ്വര്‍ണ വിലയും ഉയര്‍ന്നിരുന്നു.

എന്നാലും വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. കുത്തനെ ഉയര്‍ന്ന സ്വര്‍ണത്തിന്റെ കുതിപ്പും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ വില 29840 രൂപ ആണ്.

സ്വര്‍ണവില ഉയര്‍ന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചതും വില ഇടിയാന്‍ കാരണമായെന്നാണ് പറയുന്നത്.

Top