ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും ഇടിവ്

കൊച്ചി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞ് 75 ഡോളറിലെത്തി. യുഎസും ഇറാനും തമ്മിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പുതിയ കരാർ ഒപ്പിട്ടേക്കുമെന്ന സൂചനകളാണ് അസംസ്കൃത എണ്ണ വില കുറച്ചത്. എന്നാൽ യുഎസ് ഈ പ്രാദേശിക റിപ്പോർട്ട് നിഷേധിച്ചു. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാനും യുഎസും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് സൂചന. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള യുഎസ് ഉപരോധം ഒഴിവാക്കിയാൽ ഇറാനിൽ നിന്നുള്ള ക്രൂഡ് കയറ്റുമതി ഗണ്യമായി ഉയർന്നേക്കും.

മുബൈയിൽ ഒരു ലിറ്റർ പെട്രോളിൻെറ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിൻെറ നിരക്ക് 94.27 രൂപയുമാണ്. അതുപോലെ ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഇന്ധന വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട് ജില്ലയിൽ, ഒരു ലിറ്റർ പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് നൽകേണ്ടത്.

ആഗോള ക്രൂഡ് വിലക്കൊപ്പം ഡോളറിൻെറ വിനിമയ മൂല്യവും വിലയിരുത്തിയാണ് രാജ്യത്തെ എണ്ണക്കമ്പനികൾ ഇന്ധന വില നിശ്ചയിക്കുന്നത്. എന്നാൽ സർക്കാർ പെട്രോൾ, ഡീസൽ തീരുവ വെട്ടിക്കുറച്ചതിന് ശേഷം രാജ്യത്ത് ഇപ്പോൾ ഒരേ നിരക്കിലാണ് ഇന്ധന വില.ഡോളറിനെതിരെ 82.46 രൂപയാണ് രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. ഇന്നലെ ഇത് 82.58 രൂപയായിരുന്നു.

Top