ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നു. ബാരലിന് 79.22 ഡോളര്‍ എന്ന നിലയില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വില എത്തിനില്‍ക്കുന്നത്.
എണ്ണ കയറ്റുമതിക്ക് ഇറാനു മേല്‍ അമേരിക്ക നിയന്ത്രണം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളാണ് വില ഉയരാന്‍ കാരണം. 2014 നവംബറിനു ശേഷം അസംസ്‌കൃത എണ്ണവില ആദ്യമായാണ് ബാരലിന് 80 ഡോളറിനോട് അടുത്ത് വരുന്നത്.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം വില 70 ശതമാനം കൂടിയിരുന്നു.
ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ വിലവര്‍ധന വലിയ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്രൂഡ് ഓയില്‍ പ്രധാന അസംസ്‌കൃത വസ്തുവായി പ്രവര്‍ത്തിക്കുന്ന കമ്പനികളെയും വിലവര്‍ധന ബാധിക്കും. അതേസമയം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും മാസങ്ങളായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.