അസംസ്‌കൃത എണ്ണവില ഉയരുന്നു ; ബാരലിന് 68 ഡോളറായി ഉയര്‍ന്നു

Crude oil

മുംബൈ:  അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നു. 2017ന്റെ തുടക്കത്തില്‍ ബാരലിന് 50 ഡോളര്‍ ആയിരുന്നു എണ്ണവില. 2018 ജനുവരിയില്‍ 20 ശതമാനം വര്‍ധിച്ച് ബാരലിന് 68 ഡോളറായി ഉയര്‍ന്നു.

ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ വിലവര്‍ധന വലിയ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്രൂഡ് ഓയില്‍ പ്രധാന അസംസ്‌കൃത വസ്തുവായി പ്രവര്‍ത്തിക്കുന്ന കമ്പനികളെയും വിലവര്‍ധന ബാധിക്കും.

യുഎസില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതോടെ ഒപെകും റഷ്യയും ഉത്പാദനം കുറച്ചതാണ് വിലവര്‍ധനവിന് കാരണമായത്. അതേസമയം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും മാസങ്ങളായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ രീതിയില്‍ വില വര്‍ധന തുടര്‍ന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ബാരലിന് 8090 ഡോളര്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

Top