അസംസ്‌കൃത എണ്ണവില എട്ടാഴ്ച കൊണ്ട് 32 ശതമാനം ഇടിഞ്ഞു: ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം

കൊച്ചി: അസംസ്‌കൃത എണ്ണവില എട്ടാഴ്ച കൊണ്ട് 32 ശതമാനം ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം. ഒക്ടോബര്‍ ആദ്യ ആഴ്ച 86.70 ഡോളറായിരുന്ന ക്രൂഡോയില്‍ വില കഴിഞ്ഞയാഴ്ച 60 ഡോളറിന് താഴേക്ക് പോയിരുന്നു. എന്നാല്‍, പെട്രോളിന് 11.39 ശതമാനവും ഡീസലിന് 8.59 ശതമാനവും മാത്രമാണ് വില കുറഞ്ഞത്. പെട്രോളിന് ലിറ്ററിന് 75.98 രൂപയും ഡീസലിന് 72.53 രൂപയുമാണ് കൊച്ചി നഗരത്തില്‍ ഇന്നത്തെ വില.

അതേസമയം, തിങ്കളാഴ്ച വ്യാപാരത്തിനിടെ ക്രൂഡോയില്‍ ബാരലിന് ഒരവസരത്തില്‍ 60 ഡോളറിനു മുകളിലെത്തി നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീട് വീണ്ടും 59 ഡോളര്‍ നിലവാരത്തിലേക്ക് ഇടിഞ്ഞു. അസംസ്‌കൃത എണ്ണയുടെ ഉത്പാദനം കൂടിയതാണ് വിലയിടിവിനു കാരണമായത്.

Top