സാമ്പത്തിക മാന്ദ്യം; ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു

ഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മാന്ദ്യ ഭീഷണിയും, ചെനയും യു.എസും തമ്മിലുള്ള വ്യാപാര യുദ്ധം വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തിയതും ഇടിവിന് കാരണമായി.

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പതിനഞ്ച് ശതമാനം ഇടിവാണ് മൂന്ന് മാസത്തിനിടെ ഇന്ത്യയിലുണ്ടായത്. വാഹന വിപണിയും വിവിധ ഉത്പാദനവും കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണം.

യു.എസ്-ചൈന തര്‍ക്കം മുറുകുന്നതിനിടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞ് ബാരല്‍ വില 58 ഡോളറായി. യുഎസ് ഓയിലിന് 53.5 ഡോളറും. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ വിതരണം കുറക്കുന്നത് സംബന്ധിച്ച് ഉത്പാദക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ച തുടരുകയാണ്. അടുത്ത ഒപെക് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

Top