കൊച്ചി: എറണാകുളത്ത് എരുമയെ ജീവനോടെ അറുത്തുമാറ്റി രസിച്ച് മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്.
സമീപത്തെ ജെ.സി.ബിയില്‍ കെട്ടിയിട്ട മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെടുത്തു. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
വീടിന് സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരുന്ന എരുമയെ 200 മീറ്ററോളം കൊണ്ടു പോയ ശേഷമാണ് ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം കെട്ടിയിട്ടത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ കയര്‍ കൊണ്ട് വലിച്ചുകെട്ടിയിരുന്നു.
40000 ലധികം രൂപ വില വരുന്ന എരുമയാണിതെന്ന് ഉടമസ്ഥന്‍ പൊലീസിനോട് പറഞ്ഞു. വെറ്റനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എരുമയുടെ ജഡം സമീപത്ത് തന്നെ സംസ്‌കരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.