വിനോദസഞ്ചാരികള്‍ക്കായി ഒരുങ്ങുന്ന ക്രൂസ് ടൂറിസം സീസണ് തുടക്കമാകുന്നു

ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ക്രൂസ് ടൂറിസം സീസണ്‍ തുടങ്ങുന്നു. ഒക്ടോബര്‍ 25 മുതല്‍ ജൂണ്‍ വരെ നീളുന്നതാണു യു എ ഇ ക്രൂസ് ടൂറിസം സീസണ്‍.

ഇത്തവണ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുമെന്നാണു ദുബായ് ടൂറിസം അധികൃതരുടെ പ്രതീക്ഷ.

ഇന്ത്യയിലും യൂറോപ്പിലുമാണ് ദുബായ് ക്രൂസ് മേഖല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബംഗളൂരു, പുനൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്റെ റോഡ് ഷോകള്‍ നേരത്തെ നടന്നത്.

ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും ക്രൂസ് ടൂറിസം തീരുമാനിച്ചു.

ഈ രംഗത്തെ പ്രമുഖ രാജ്യാന്തര കമ്പനികളായ കോസ്റ്റ ക്രൂസസ്, എംഎസ്‌സി ക്രൂസസ്, റോയല്‍ കരീബിയന്‍ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെയാണ് റോഡ്‌ഷോകള്‍ സംഘടിപ്പിക്കുന്നത്.

ക്രൂസ് ടൂറിസം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണു റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നത്.

ക്രൂസ് ടൂറിസ്റ്റുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ദുബായ് ക്രൂസ് ടൂറിസം ഡയറക്ടര്‍ ജമാല്‍ ഹുമൈദ് അല്‍ ഫലാസി പറഞ്ഞു.

Top