കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യു.എം. ഇന്റര്‍നാഷണലിന്റെ പുതിയ ക്രൂസര്‍ ബൈക്ക് മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ തുടങ്ങിയവ കേരളത്തിലെത്തി.
യുവാക്കളെ ലക്ഷ്യമിട്ടാണ് യു.എം. റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നീ പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്.
279.5 സിസി സിങ്കിള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്‌ഐ എന്‍ജിനാണ് റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിനുള്ളത്.
4 സ്‌ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും, 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്‌നീഷന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷത. 1.95 ലക്ഷം രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില.
റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എന്‍ജിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. ടെലിസ്‌കോപിക് സസ്‌പെന്‍ഷനുള്ളതാണ് ഇതിന്റെ മുന്‍ഭാഗത്തെ വീല്‍.
ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്.