രാഷ്ട്രീയം ജനങ്ങളെ സേവിക്കാന്‍, കാര്‍ ഇടിപ്പിക്കാനല്ലെന്ന് മന്ത്രി പുത്രനെതിരെ ബിജെപി അധ്യക്ഷന്‍

ലക്‌നൗ: ലഖിംപൂര്‍ കര്‍ഷക കുരുതിയില്‍ മന്ത്രി പുത്രന്‍ ആശിഷ് മിശ്രയെ പരോക്ഷമായി വിമര്‍ശിച്ച് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. രാഷ്ട്രീയം ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ്, കൊള്ളയടിക്കാനോ കാറുകൊണ്ട് തകര്‍ക്കാനോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം തെരുവിലേക്ക് നീങ്ങുകയാണ്. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം ഇന്ന് ബന്ദ് ആചരിക്കുകയാണ്.

Top