കോഴിക്കോട്: ശബരിമലയില്‍ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ടെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ സിഎസ് സുജാത.
ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ പാടില്ലായെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ശബരിമലയെ പോലെ ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രമില്ല. അവിടെ എല്ലാവര്‍ക്കും പോകാന്‍ അവകാശമുണ്ട്. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള ആളുകള്‍ അവിടെ പോകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അത് കൊണ്ട് ആക്ടിവിസ്റ്റുകള്‍ പോകാന്‍ പാടില്ലായെന്ന വാദത്തോടൊന്നും യോജിക്കാന്‍ കഴിയില്ല. ശബരിമലയില്‍ ബോധപൂര്‍വ്വമായി പ്രശ്നങ്ങളുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് വേറെ പരിശോധിക്കപ്പെടേണമെന്നും സുജാത വ്യക്തമാക്കി.