cube eletric new model consept

കണ്‍സെപ്റ്റ് വാഹനങ്ങള്‍ എല്ലാകാലത്തും നമ്മേ അമ്പരപ്പിക്കാറുണ്ട്. ചിലത് ഒട്ടു പ്രാക്റ്റിക്കലായ മോഡലായിരിക്കില്ല എന്നാല്‍ മറ്റു ചിലത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയും.

അത്തരത്തിലൊരു കണ്‍സെപ്റ്റ് മോഡലാണിപ്പോള്‍ വാഹന ലോകത്തെ താരം. 1998 ല്‍ നിസാന്‍ പുറത്തിറക്കിയ എംപിവി ക്യൂബ് കണ്‍സെപ്റ്റ് ഡെങ്കി ക്യൂബാണിത്. ജപ്പാന്‍ , നോര്‍ത്ത് അമേരിക്ക, യൂറോപ്പ് വിപണികളിലുള്ള ക്യൂബ് പുറത്തിറങ്ങിയ കാലം മുതല്‍ വ്യത്യസ്ത രൂപം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാഹനമാണ് .

അതേ രൂപത്തില്‍ തന്നെയാണ് ക്യൂബിന്റെ ഇലക്ട്രിക് കണ്‍സെപ്റ്റ് പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടറില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബിന്റെ ബെയ്‌സിക് ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും അടിമുടി ഇലക്ട്രിക് ആയിട്ടുണ്ട്. മനോഹരമായ ഇന്റീരിയറിന് നല്‍കിയിരിക്കുന്നത് മഞ്ഞ നിറമാണ്. സ്മാര്‍ട്ട്‌ഫോണ്‍ പോലെ തോന്നിക്കുന്ന കണ്‍സോളും, വ്യത്യസ്തമായ സ്റ്റിയറിങ് വീലുമെല്ലാം വാഹനത്തിന്റെ പ്രത്യകതയാണ്.

Top