ശ്രീനഗര്‍: ചരിത്രത്തിലാദ്യമായി കശ്മീരില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ. ശ്രീനഗറിലെ പ്രസിദ്ധമായ ഹസ്രത്ബാല്‍ മോസ്‌കില്‍ ആദ്യമായി ഈദ് പ്രാര്‍ത്ഥന മുടങ്ങും.
ആഘോഷവും ജനത്തിരക്കുമില്ലാതെ നഗരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ശ്രീനഗര്‍ അടക്കമുള്ള നഗരങ്ങളിലുള്ളത്.
ഏതാനും ദിവസങ്ങളായി കടുത്ത ഏറ്റമുട്ടലുകള്‍ നടക്കുന്ന കശ്മീരിലെ പത്ത് ജില്ലകളിലും ഈദ് ദിനമായ ചൊവ്വാഴ്ച കര്‍ശനമായ കര്‍ഫ്യൂ ആണ്.
അതിനാല്‍ പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചിരിക്കുകയാണ്. ജനങ്ങളോട് അതത് പ്രദേശങ്ങളിലെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മാര്‍ക്കറ്റുകളും നഗരവീഥികളും ഒഴിഞ്ഞുകിടക്കുകയാണ്. ബേക്കറികളും മധുരപലഹാര കടകളും അടഞ്ഞുകിടക്കുന്നു. പെരുന്നാളിനായി ഒരുക്കിയിരുന്ന കച്ചവട വസ്തുക്കള്‍ പാഴായതിന്റെ വിഷമത്തിലാണ് കച്ചവടക്കാര്‍.
ഈദ് ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെടുന്നതും ആഘോഷങ്ങളില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നതും എഴുപത് വയസ്സിനിടയില്‍ ആദ്യമായാണെന്ന് കശ്മീരി കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സരീഫ് അഹമ്മദ് സരീഫ് പറഞ്ഞു.
ജൂലായ് മാസത്തില്‍ ഹിസ്ബുള്‍ മുജഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ
സംഘര്‍ഷത്തില്‍ കശ്മീരില്‍ ഇതുവരെ എണ്‍പതോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
×