ശ്രീനഗര്‍: ശ്രീനഗറില്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു.
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന് ഭീകരന് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
ശ്രീനഗറിലെ ഖാനിര്, റെയ്നവാരി, എം.ആര് ഗുഞ്ച്, സഫാ കടല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അധികൃതര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
സുരക്ഷാസേനയുമായി വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കര്‍ കമാന്‍ഡര്‍ അബു ഇസ്മായില്‍ കൊല്ലപ്പെട്ടത്.