മണിപ്പുരിലെ 5 ജില്ലകളിലെ കര്‍ഫ്യുവിന് ഇളവ് നല്‍കി; പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 6 വരെയാണ് ഇളവ്

ഇംഫാല്‍: മണിപ്പുരിലെ 5 ജില്ലകളിലെ കര്‍ഫ്യുവിന് ഇളവ് നല്‍കി. കഴിഞ്ഞ ദിവസം മെയ്‌തെയ് സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നാണ് ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകള്‍ ഉള്‍പ്പെടെയുള്ള ഇംഫാല്‍ താഴ്‌വരയിലെ 5 ജില്ലകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 6 വരെയാണ് ഇളവ്.

സൈന്യത്തിന്റെ ചെക്‌പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഷ്ണുപുരില്‍ മെയ്‌തെയ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിരുന്നു. കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലെ അതിര്‍ത്തി ഗ്രാമത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു മെയ്‌തെയ് സമരം.

Top