Currency ban; A.K Antony against PM Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണി.

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.മുന്‍കരുതല്‍ ഇല്ലാത്ത പ്രഖ്യാപനം രാജ്യത്തെ നാശത്തിലേക്ക് നയിച്ചെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ആകെ മാതൃകയായ സഹകരണ സംഘങ്ങളെ ഇത് തകര്‍ക്കുമെന്നും ആന്റണി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ കേരളത്തിലെ യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം നോട്ട് അസാധുവാക്കല്‍ നടപടി പിന്‍വലിപ്പിക്കാന്‍ ഏതറ്റം വരെ പോകുമെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ 17 പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് സമരവുമായി പ്രതിഷേധിക്കുമെന്നും ആന്റണി അറിയിച്ചു.

Top