currency ban; kerala face crises ; thomas isaic

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ കേരളത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് തള്ളിവിട്ടതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.

സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൗകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ സാധ്യതകള്‍ വിലയിരുത്തി അദ്ദേഹം രചിച്ച കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

ഡിസംബര്‍ 27ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യും

നടപ്പുവര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തികമുരടിപ്പിന്റേത് ആവാനാണു പോകുന്നത്. ഈ പശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിലെ സഹകരണവായ്പാസംഘങ്ങളെ സംരക്ഷിക്കുക എന്നതാണ്.

ഇന്നത്തെ വെല്ലുവിളികള്‍ നേരിടണമെങ്കില്‍ സഹകരണമേഖല കൂടുതല്‍ സംഘടിതസ്വഭാവം കൈവരിച്ചേ പറ്റൂ. ഇവിടെയാണ് ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കം കൂടിചേര്‍ന്ന് ഒരു ഭീമന്‍ കേരള സഹകരണബാങ്കിനു രൂപം നല്‌കേണ്ടതിന്റെ പ്രസക്തി.

സംസ്ഥാനസര്‍ക്കാരിന്റെ വരുമാനം നടപ്പുവര്‍ഷത്തില്‍ 19.6 ശതമനാനം വര്‍ദ്ധിക്കുമെന്നു കരുതിയത് 10 ശതമനത്തില്‍ താഴയേ വളരാന്‍ പോകുന്നുള്ളൂ.

അടുത്ത വര്‍ഷം 15 ശതമാനത്തിനപ്പുറം വരുമാനവര്‍ദ്ധന പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ വിസ്മയകരമയ ഒരു കാര്യം സര്‍ക്കാരിന്റെ ചെലവ് പുതിയ സാഹചര്യത്തില്‍ കുറയുന്നു എന്നും ഐസക് പുസ്തകത്തില്‍ പറയുന്നു. ഇത് അപ്രതീക്ഷിതമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ.

ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 7 വരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ 8 മുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്.

Top