കൊച്ചി: 40 കോടിയുമായി മലയാളത്തിലെ പ്രമുഖ സൂപ്പര്‍താരം വട്ടം കറങ്ങുന്നു!
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ വെട്ടിലായ സൂപ്പര്‍താരം കൈവശമുള്ള 40 കോടി സുരക്ഷിതമായി നിക്ഷേപിക്കാന്‍ പറ്റിയ ഇടം തേടി പരക്കം പായുന്നതായാണ് ലഭിക്കുന്ന വിവരം.
വിദേശത്തുള്ള സുഹൃത്തുക്കളായ വ്യവസായികള്‍ മുതല്‍ സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളെ വരെ താരം സമീപിച്ചതായാണ് സൂചന.
കൈവശമുള്ള പണം വിഭജിച്ച് നല്‍കി പ്രതിസന്ധിയില്‍ നിന്നും തലയൂരാനാണ് നീക്കം.
ബിസിനസ്സിലും മറ്റും ഇന്‍വെസ്റ്റ് ചെയ്യുന്നതിനായി പണം മാറ്റിവച്ച താരങ്ങളാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്.ഇതില്‍ ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പണം മുടക്കിയവര്‍ക്കാണ്.
വരും ദിവസങ്ങളില്‍ ശക്തമായ വേട്ടയുമായി ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നതിനാല്‍ പരക്കം പായുകയാണ് താരങ്ങള്‍.
നോട്ട് നിരോധനത്തെ പരസ്യമായി അനുകൂലിച്ച് രംഗത്ത് വന്ന സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ പോലും ഇപ്പള്‍ തിരശ്ശീലക്ക് പിന്നില്‍ ഓടുകയാണെന്നാണ് ബോളിവുഡില്‍ നിന്ന് പോലും വരുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്താല്‍ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വേട്ടക്ക് ഇരയാവുമെന്ന ഭീതിയിലാണ് താരങ്ങള്‍. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുകയല്ലാതെ എതിര്‍ക്കാന്‍ താരങ്ങളാരും ധൈര്യപ്പെടുന്നില്ല.
മോദി സര്‍ക്കാരിന്റെ നടപടിയെ പിന്‍തുണച്ച് അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍, നാഗാര്‍ജുന എന്നിവര്‍ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
നോട്ട് പ്രതിസന്ധി മൂലം സിനിമാ ചിത്രീകരണങ്ങള്‍ സ്തംഭിച്ച അവസ്ഥയിലായതിനാല്‍ ഇപ്പോള്‍ പ്രമുഖ താരങ്ങളില്‍ ചിലര്‍ സാമ്പത്തിക ‘ഭദ്രത’ ഉറപ്പ് വരുത്തുന്നതിനുള്ള അഭിനയത്തിലാണ്.