രാജ്യത്തെ കറന്‍സി ക്ഷാമത്തിനു കാരണം 200 രൂപ നോട്ടുകളെന്ന് എസ്ബിഐ

200NOTES

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ നേരിടുന്ന നോട്ട് പ്രതിസന്ധിയ്ക്കു പ്രധാന കാരണം 200 രൂപാ നോട്ടുകള്‍ കൂടുതല്‍ അടിച്ചതാണെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്.

200 രൂപ നോട്ടുകളുടെ അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായ 2000 രൂപയ്ക്കാണ് കൂടുതല്‍ ക്ഷാമം നേരിട്ടത്. അതേസമയം, 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുന്നതിന് പല എടിഎമ്മുകളും സജ്ജമായിരുന്നില്ല എന്നതും മറ്റൊരു പ്രധാന കാരണമാണെന്ന് എസ്ബിഐ വ്യക്തമാക്കുന്നു

Top