ഓഹരി സൂചികകളില്‍ മുന്നേറ്റം;സെന്‍സെക്‌സ് 347 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 347.04 പോയിന്റ് ഉയര്‍ന്ന് 36652.06ലും, നിഫ്റ്റി 100.10 പോയിന്റ് നേട്ടത്തില്‍ 11067.50ലുമാണ് ക്ലോസ് ചെയ്തത്.

ധനകാര്യം, ഓട്ടോ മൊബൈല്‍, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഊര്‍ജം, ഇന്‍ഫ്ര വിഭാഗങ്ങളിലെ ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലായത്.ബിഎസ്ഇയിലെ 1074 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1533 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യബുള്‍ ഹൗസിങ്, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വിപ്രോ, ടിസിഎസ്, ഐഒസി, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

കറന്‍സി ,ഡോളര്‍, മൂല്യം, രൂപ

Top