കറന്റ് ബുക്‌സില്‍ പോലീസ് പരിശോധന; വിമര്‍ശനവുമായി സാറാ ജോസഫ്

തൃശൂര്‍: കറന്റ് ബുക്‌സില്‍ പോലീസ് പരിശോധന നടത്തിയതിനെതിരെ സാറാ ജോസഫ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

കറന്റ് ബുക്‌സിന്റെ ഓഫീസില്‍ പോലീസ് എത്തി അന്വേഷണം നടത്തുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കയാണ്. ഭരണകൂടത്തെയും പോലീസിനെയും പേടിച്ച് പുസ്തകമെഴുതാനാകില്ലെന്നു സാറാ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുവാദം കിട്ടിയിട്ട് ആരും പുസ്തകമെഴുതിയതായി അറിയില്ല. എഴുത്തുകാര്‍ക്കു കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതു-വലതു സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമില്ല. കറന്റ് ബുക്‌സിന്റെ പ്രസാധകരെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രസാധകര്‍ എന്തു തെറ്റാണ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

Top