അഫ്ഗാനില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച് ക്ലാസുകള്‍!

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിലാണ് ക്ലാസുകള്‍ തുടങ്ങിയത്. ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വകലാശാലകള്‍ക്ക് താലിബാന്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ മുഖം മറക്കണം. ആണ്‍കുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ല. ഇരുവരുടേയും ഇടയില്‍ ഒരു മറ ഉണ്ടായിരിക്കണം.

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയമിക്കണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു താലിബാന്‍ കോളേജുകള്‍ക്ക് നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

Top