കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി അറസ്റ്റിലായവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും അന്വേഷണം നടക്കുന്ന മുറയ്ക്ക് സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കണ്ടാല്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.