കസ്റ്റഡി മരണം; രണ്ട് വര്‍ഷത്തിനിടെ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് 133 പേരെന്ന്…

അഹമ്മദാബാദ്; ഗുജറാത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 133 പേരെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കണക്കുകള്‍ നിയമസഭയെ അറിയിച്ചത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 23.5 ലക്ഷം നഷ്ടപരിഹാരമായി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യോത്തര വേളയില്‍ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് റൂപാണി ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. കസ്റ്റഡി മരണത്തിന്റെ കണക്കുകള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടികളാണ് എടുത്തതെന്നും ജിഗ്‌നേഷ് മേവാനി ചോദിച്ചു.

ഒരു കേസില്‍, പൊലീസ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ എന്നിവരെ ജയിലിലടച്ചെന്നും മറ്റ് കേസുകളില്‍ പലര്‍ക്കും ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുണ്ടെന്നും റൂപാണി മറുപടിയില്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കുന്നത് നിര്‍ത്തിയെന്നുമാണ് ചോദ്യത്തിന് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

Top