ഒളിവിലായ സ്വപ്‌ന സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കണ്‍സുലേറ്റില്‍ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും സംശയിക്കുന്നു. അതേസമയം, സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

കരാര്‍ നിയമനമായിരുന്നു സ്വപ്നയുടേത്. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നല്‍കിയിരുന്നത്. നേരത്തെ തന്നെ സ്വപ്നയുടെ ജോലി കരാര്‍ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പില്‍ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്ന.

ജനുവരിയില്‍ സ്‌പെയ്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവര്‍. സ്വപ്നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവര്‍ത്തി പരിചയമുണ്ട്.

Top