സ്വപ്‌ന സുരേഷിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകളിലെ അപാര്‍ട്‌മെന്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് അയല്‍വാസികളുടെ ആരോപണം.

മദ്യപിച്ചു പലപ്പോഴും അര്‍ദ്ധരാത്രി വരെ ശിവശങ്കരന്‍ സ്വപ്നനയുടെ ഫ്‌ലാറ്റില്‍ ഉണ്ടാകാറുണ്ടെന്നാണ് ആക്ഷേപം. അതേസമയം സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിന്നും പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷന്‍സ് മാനേജരായിരുന്നു സ്വപ്ന സുരേഷ്. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.

നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്.

Top