സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തേക്കും. വിമാനത്താവളത്തിലെത്തിയ സ്വര്‍ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

മൂന്ന് തവണയിലധികം സ്വപ്ന വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വാഹനം ഇവര്‍ ഉപയോഗിച്ചതെന്ന അന്വേഷണം നടക്കുന്നുണ്ട്. സാധാരണ ഗതിയില്‍ വാഹനം കസ്റ്റഡിലെടുക്കേണ്ടതാണ്. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടാനുള്ള നടപടികള്‍ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

Top