കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസില്‍ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം കടത്തുന്നതിനു മുന്‍പന്തിയില്‍ നിന്ന സരിത്താണ് കേസിലെ ഒന്നാം പ്രതി. എം. ശിവശങ്കര്‍ കേസിലെ 29-ാം പ്രതിയാണ്.