നിയമസഭാ സമ്മേളനത്തിനു ശേഷം സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: ഡോളര്‍ക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്പീക്കറെ എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്‌തേക്കും. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.

Top