കട്ടക്ക്: അംപയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള എം.എസ്. ധോണിയുടെ നീക്കങ്ങള്‍ പിഴക്കാറില്ല. അതു കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം കണ്ട ഏവര്‍ക്കും നേരിട്ടു ബോധ്യപ്പെട്ട കാര്യവുമാണ്.
സെഞ്ചുറിയുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന യുവരാജ് സിംഗിന് വേണ്ടിയാണ് ഇത്തവണ ധോണി ഡിആര്‍എസ് ആവശ്യപ്പെട്ടത്.
41ാം ഓവറില്‍ ക്രിസ് വോക്‌സ് എറിഞ്ഞ പന്ത് യുവരാജിന്റെ ബാറ്റിലുരസി എന്നപോലെ വിക്കറ്റ് കീപ്പറുടെ കൈയ്യില്‍ എത്തിയതോടെ അംപയര്‍ ഔട്ട് വിളിച്ചു. ഇതോടെ നോണ്‍ സ്‌ട്രൈക്കറായ ധോണി ഇടപ്പെടുകയും ഡിആര്‍എസ് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് ധോണിക്കു പിന്നാലെ യുവരാജ് സിംഗും ഡിആര്‍എസ് ആവശ്യപ്പെട്ടത്. മൂന്നാം അംപയര്‍ റിപ്ലെ പരിശോധിച്ചതോടെ ധോണിയുടെ തീരുമാനമാണ് ശരിയെന്നു വ്യക്തമായി. ഇതോടെ മൂന്നാം അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം റദ്ദാക്കി.
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയുടെ വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ചതും ധോണിയുടെ ഇടപെടലായിരുന്നു. ധോണിയുടെ തീരുമാനത്തില്‍ ഉറപ്പുണ്ടായിരുന്ന ക്യാപ്റ്റന്‍ കോഹ്ലി ഡിആര്‍എസ് ആവശ്യപ്പെടുകയും മൂന്നാം അംപയര്‍ ഔട്ട് വിളിക്കുകയുമായിരുന്നു.