ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം . വിധി നടപ്പാക്കാത്തത് കോടതിയോടുള്ള അവഹേളനമാണെന്നു കുറ്റപ്പെടുത്തി. നാളെ മുതല്‍ ആറുദിവസം 6000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണം.
ചൊവ്വാഴ്ചയ്ക്കകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരളം ഉള്‍പ്പെടെ നാലുസംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.