ഇന്ത്യാ-പാക് സംഘര്‍ഷം ;കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും റാലിയും മാറ്റിവച്ചു

rahul-gandi

ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റിവച്ചു.

Top