കുട്ടികളെ പോലും വെറുതെ വിടാത്ത സൈബര്‍ ബുള്ളികള്‍; പ്രതികരണവുമായി നടി

തമിഴിലും മലാളത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് അനിഖ. അനിഖയുടെ ഒരു ഫോട്ടോയ്ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം.

കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ , വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നുവെന്ന് അഭിരാമി പോസ്റ്റ് ചെയ്തു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് അഭിരാമി വെങ്കിടാചലം പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ ശ്രദ്ധ നേടി.

Top