ബാബർ അസമിനെ ആട് എന്ന് വിശേഷിപ്പിച്ചതിനെതിരെ സൈബർ ആക്രമണം

ബാബർ അസമിനെ ‘ഗോട്ട്’ എന്ന് വിശേഷിപ്പിച്ച ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിനെതിരെ സൈബർ ആക്രമണം. ഏഷ്യാ കപ്പിനെത്തിയ അസമും വിരാട് കോലിയും തമ്മിൽ ഹസ്തദാനം നടത്തുന്ന ചിത്രം തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ റോയൽസ് പങ്കുവച്ചിരുന്നു. ഇതിൽ ‘രണ്ട് ഗോട്ടുകൾ’എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. എന്നാൽ, പേജ് അഡ്മിനെ അഭിനന്ദിച്ചും കമന്റുകൾ വരുന്നുണ്ട്.

അതേസമയം, പരുക്കേറ്റെങ്കിലും ഏഷ്യാ കപ്പിനുള്ള പാക് ടീമിനൊപ്പം പേസർ ഷഹീൻ അഫ്രീദി ദുബായിലെത്തി. പരുക്കേറ്റതിനാൽ താരം ഏഷ്യാ കപ്പിൽ കളിക്കുന്നില്ല. എങ്കിലും ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി ദുബായിലെത്തിയ പാക് ടീമിനൊപ്പം ഷഹീനും ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിർദ്ദേശപ്രകാരമാണ് ഷഹീൻ ടീമിനൊപ്പം സഞ്ചരിക്കുന്നത്. നാളെയാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. 28നാണ് ഇന്ത്യ-പാകിസ്താൻ മത്സരം.

Top