സൈബര്‍ ആക്രമണം; ഡോ.റെഡ്ഡീസ് ലാബിന്റെ പ്ലാന്റുകള്‍ അടച്ചു

ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ച്ചയെ തുടര്‍ന്ന് കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്ന ലോകത്താകമാനമുള്ള ഡോ.റെഡ്ഡീസ് ലാബിന്റെ പ്ലാന്റുകളും ഓഫീസുകളും അടച്ചു. റഷ്യയുടെ കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇത്.

സൈബര്‍ ആക്രമണത്തെതുടര്‍ന്ന് ഡാറ്റാ സെന്റര്‍ സേവനങ്ങളെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വേര്‍പ്പെടുത്തിയതായി കമ്പനി അറിയിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ മുകേഷ് രതി പറഞ്ഞു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ഓടെയാണ് ഡോ.റെഡ്ഡീസ് ലാബിന്റെ ഇന്ത്യ, റഷ്യ, യു.കെ, യു.എസ്, ബ്രസീല്‍ എന്നിവിടങ്ങളിലുള്ള പ്ലാന്റുകളില്‍ സൈബര്‍ ആക്രമണമുണ്ടായത്.

Top